കൂടംകുളത്ത് ഒക്ടോബർ അവസാനം മുതൽ ഉത്പാദനം

Posted on: September 29, 2013

Koodamkulamകൂടംകുളം ആണവവൈദ്യുത നിലയിൽ ഒക്ടോബർ അവസാനം മുതൽ ഉത്പാദനം തുടങ്ങിയേക്കും. ആയിരം മെഗാവാട്ട് ശേഷിയുള്ള ന്യൂക്ലിയർ പ്ലാന്റിന്റെ ഒന്നാം യൂണിറ്റിന്റെ (400 മെഗാവാട്ട്) 99.74 ശതമാനം പണികളും പൂർത്തിയായിക്കഴിഞ്ഞു. അടുത്തയാഴ്ച മുതൽ ടർബൈൻ പ്രവർത്തിപ്പിച്ചു തുടങ്ങും. രണ്ടാം യൂണിറ്റ് 2014 ജൂണിൽ സജ്ജമാകും.