ഐഐഎം-ജെആര്‍ഡി ടാറ്റാ പുരസ്‌ക്കാരം എല്‍ & ടി മാനേജിങ് ഡയറക്ടര്‍ സുബ്രഹ്മണ്യന്

Posted on: November 22, 2019

കൊച്ചി: ലോഹ വ്യവസായ രംഗത്തെ കോര്‍പറേറ്റ് മികവിനുള്ള പ്രശസ്തമായ ഐഐഎം-ജെആര്‍ഡി ടാറ്റാ പുരസ്‌ക്കാരം ലാര്‍സന്‍ & ടൂബ്രോ മാനേജിങ് ഡയറക്ടറും സിഇഒയുമായ എസ്എന്‍ സുബ്രഹ്മണ്യനു സമ്മാനിച്ചു. ഇന്ത്യന്‍ വ്യവസായ രംഗത്തിന് എല്‍ & ടി നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് പുരസ്‌ക്കാരം സ്വീകരിച്ചു കൊണ്ട് സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റല്‍സ് 2007-ലാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്. രത്തന്‍ ടാറ്റാ, ഇ ശ്രീധരന്‍, സജ്ജന്‍ ജിന്‍ഡാള്‍ തുടങ്ങിയ പ്രമുഖരാണ് ഇതിനു മുന്‍പ് ഈ പുരസ്‌ക്കാരരത്തിന് അര്‍ഹരായിട്ടുള്ളത്.