ധനലക്ഷ്മി ബാങ്ക് മുൻ ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ അന്തരിച്ചു

Posted on: November 18, 2019

തൃശൂർ: ധനലക്ഷ്മി ബാങ്ക് മുൻ ചെയർമാനും ലിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ടി.എസ്. പട്ടാഭിരാമൻ (73) കുട്ടനെല്ലൂരിലെ ഹിൽഗാർഡൻസിൽ അന്തരിച്ചു. ഐഐടി ബിരുദധാരിയാണ്. തൃശൂർ എംഎൽഎ ആയിരുന്ന പരേതനായ ടി.പി. സീതാരാമന്റെ മകനാണ്. മാതാവ് ജയലക്ഷ്മി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹെഡ് ഓഫ് ഇൻഡസ്ട്രിയൽ അഡ്വാൻസായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ : ഉഷാ പട്ടാഭിരാമൻ. മക്കൾ : സിദ്ധാർഥ് പി. റാം (എം ഡി ആൻഡ് സിഇഒ, ലിയോ ഫാർമ ഗ്രൂപ്പ്), ഉത്തരാ അരുൺ (കോഴിക്കോട്). മരുമക്കൾ : പ്രിയ റാം, രാമകൃഷ്ണൻ (ബിസിനസ്, കോഴിക്കോട്). സഹോദരങ്ങൾ : കാത്തലിക് സിറിയൻ ബാങ്ക് മുൻ ചെയർമാൻ ടി.എസ്. അനന്തരാമൻ, ബോട്‌സ്വാനയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ ടി.എസ്. രാജാറാം, യജ്ഞലക്ഷ്മി (ചെന്നൈ).

മൃതദേഹം ഇന്നു രാവിലെ 10 വരെ കുട്ടനെല്ലൂർ ഹിൽഗാർഡനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 11 മണിക്ക് പൊന്നൂക്കര മതിക്കുന്ന് റബർ എസ്റ്റേറ്റിൽ സംസ്‌കരിക്കും.

മതിക്കുന്ന് ഭഗവതീക്ഷേത്രം ഉപദേശകസമിതി ചെയർമാൻ, കുട്ടനെല്ലൂർ റസിഡൻസി ക്ലബ്് പ്രസിഡന്റ്, തൃശൂർ റബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, തൃക്കൂർ മിൽക്ക് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, കേരള ബ്രാഹ്മണ സഭ, തൃക്കൂർ ബ്രാഹ്മണസമൂഹം എന്നിവയുടെ രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.