കൊച്ചിയിലും ചെന്നൈയിലും പുതിയ സര്‍വീസുകളുമായി ഡി. പി. വേള്‍ഡ്

Posted on: November 6, 2019

കൊച്ചി : കൊച്ചി ചെന്നൈ ടെര്‍മിനലുകളില്‍ ഡി. പി. വേള്‍ഡ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. സൗച്ച് ഇന്ത്യ യൂറോപ്പ് എക്‌സ്പ്രസ്, മിഡില്‍ ഈസ്റ്റ് അഫ്രിക്ക എക്‌സ്പ്രസ് എന്നിവയാണ് പുതിയ സര്‍വീസുകള്‍
പുതിയ രണ്ട് പ്രതിവാര സര്‍വീസുകളും ആഗോള ഷിപ്പിംഗ് ലൈനുകളായ ഹപംഗ് ലോയ്ഡ്, ഓഷ്യന്‍ നെറ്റ് വര്‍ക്ക് എക്‌സ്പ്രസ്, ഓറിയന്റ് ഓവര്‍സീസ് കണ്ടെയ്‌നര്‍ ലൈന്‍, യാംഗ് മിംഗ് ലൈന്‍, കോസ്‌കോ എന്നിവ ചേര്‍ന്നാണ് നടത്തുന്നത്.

പുതിയ പ്രതിവാര സര്‍വീസായ മിഡില്‍ ഈസ്റ്റ് ആഫ്രിക്ക എക്‌സ്പ്രസ് നവാ ഷേവ ആന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിനെ ആഫ്രിക്കയുടെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ചെന്നൈ കണ്ടെയ്‌നര്‍ ടെര്‍മിനല്‍, ഇന്ത്യ ഗേറ്റ്‌വേ ടെര്‍മിനല്‍ എന്നിവയെ യൂറോപ്യന്‍ വാണിജ്യ മേഖലയുമായി ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ സര്‍വീസായ സൗത്ത് ഇന്ത്യ യൂറോപ്പ് എക്‌സ്പ്രസ്.

2,800 ടി. ഇ. യു ശേഷിയുള്ള ഒന്‍പത് കപ്പലുകളാണ് മിഡില്‍ ഈസ്റ്റ് സര്‍വീസിനായി ഹംപഗ് ലോയ്ഡും ഓഷ്യന്‍ നെറ്റ് വര്‍ക്ക് എക്‌സ്പ്രസും വിന്യസിച്ചിരിക്കുന്നത്. ആദ്യത്തെ കപ്പലായ എം. വി. ന്യൂജേഴ്‌സി ട്രേഡര്‍, എല്‍. ഔ. എ. 2126 എം. 968 ടി. ഇ. യുവുമായി നവാ ഷേവ ടെര്‍മിനലില്‍ നിന്ന് കഴിഞ്ഞ ഒക് ടോബര്‍ മുതല്‍ സര്‍വീസ് ആരംഭിച്ചു.

TAGS: DP World |