ഫുഡ് വെയര്‍ എക്‌സ്‌പോ : ലീഡ് സമ്മിറ്റ് ഇന്ന്

Posted on: October 4, 2019

കോഴിക്കോട് : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുഡ് വെയര്‍ ഇന്‍ഡസ്ട്രീസ് സതേണ്‍ റീജന്‍, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും ഫുഡ് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററുമായി ചേര്‍ന്നു ഡിസംബര്‍ 4, 5 തീയതികളില്‍ നടത്തുന്ന ഫുട് വെയര്‍ എക്‌സ്‌പോ- 2019 നു മുന്നോടിയായി ഇന്ന് ലീഡ് സമ്മിറ്റ് നടത്തും. കോഴിക്കോട് താജ് ഗേറ്റ് വേ ഹോട്ടലില്‍ രാവിലെ 10 ന് ബാറ്റ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ പ്രസിഡന്റ് രാജീവ് ഗോപാലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പാദരക്ഷ വ്യവസായ മേഖലയിലെ വളര്‍ച്ചയും സാധ്യതകളും വെല്ലുവിളികളും ചര്‍ച്ചയാകും. നൂതന സാങ്കേതിക വിദ്യയും പുതിയ രീതികളും വ്യവസായികള്‍ക്ക് അവസരമൊരുക്കും.

TAGS: Footware Expo |