ബലെനോ ആര്‍ എസ് ഒരു ലക്ഷം കുറച്ചു

Posted on: September 28, 2019

ന്യൂഡല്‍ഹി : മാരുതി സുസുകി ബലെനോയുടെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസിന്റെ വില ഒരു ലക്ഷം രൂപ കുറച്ചു. കമ്പനിയുടെ മറ്റു മോഡലുകള്‍ക്കു 5000 രൂപവരെ വിലക്കുറവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഉത്സവകാലം പ്രമാണിച്ചുള്ള ഓഫറുകള്‍ക്ക് പുറമേയാണിത്.

102 എച്ച്പി കരുത്തുള്ള 7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ബലെനോ അര്‍എസിന് 7.89 ലക്ഷം രൂപ മുതലാണു പുതിയ വില (ഡല്‍ഹി ഷോറൂം).