കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബർ 21 ന്

Posted on: September 21, 2019

ന്യൂഡൽഹി : മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളും കേരളത്തിലെ എറണാകുളം, മഞ്ചേശ്വരം, കോന്നി, അരൂർ, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഒക്‌ടോബർ 21 ന് നടക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, തെലുങ്കാന, കർണാടക, പുതുച്ചേരി, ഒഡീഷ, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, സിക്കിം, ഗുജറാത്ത്, ഛത്തീസ്ഗഡ്, ബീഹാർ, ആസാം, മേഘാലയ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ 59 മണ്ഡലങ്ങളിലും ഉപ തെരഞ്ഞെടുപ്പ് നടക്കും.

സെപ്റ്റംബർ 27 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഒക്‌ടോബർ നാലു വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പിൻവലിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ ഏഴ് ആണ്. 24 ന് ആണ് വോട്ടെണ്ണൽ. മഹാരാഷ്ട്രയിൽ 288 ഉം ഹരിയാനയിൽ 90 ഉം സീറ്റുകളാണുള്ളത്.