ന്യൂബെർഗ് ബയോടെക്‌നോളജി സാങ്കേതികവിദ്യയിൽ പരിശീലനം നൽകും

Posted on: August 5, 2019

കൊച്ചി : പ്രമുഖ ഡയഗ്‌നോസ്റ്റിക് സേവനദാതാവും ആരോഗ്യപരിചരണ സ്റ്റാർട്ടപ്പുമായ ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്സ്, ഭാരത സർക്കാറുമായി ചേർന്ന് ബയോ ടെക്‌നോളജി സാങ്കേതികവിദ്യയിൽ പരിശീലനം നൽകും. ഇതിനായുള്ള ധാരണപത്രത്തിൽ ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്സ് ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ബയോടെക്നോളജി വകുപ്പിന്റെ സംരംഭമായ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളക്യുലാർ പ്ലാറ്റഫോമായ സി-ക്യാമ്പുമായ ഒപ്പിട്ടു.

സഹകരണത്തിന്റെ ഭാഗമായി, ന്യൂബെർഗ് ആനന്ദ് അക്കാദമി ഫോർ ലബോറട്ടറി മെഡിസിൻ, ഫ്ളോ സൈറ്റോമെട്രി, ജീനോമിക്സ്, മാസ്സ് സ്പെക്ട്രോമെട്രി തുടങ്ങിയ സാങ്കേതിക പരിശീലന കോഴ്സുകൾക്കായി സി-ക്യാമ്പുമായി കൈകോർക്കുന്നതാണ്.

കൂടാതെ, ന്യൂബെർഗ് അസോസിയേറ്റായ ന്യൂബെർഗ് ആനന്ദ് റഫറൻസ് ലബോറട്ടറി ആൻഡ് ആനന്ദ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിക്ക് അനലിറ്റിക്കൽ പരിശോധനയ്ക്കും മാർഗ്ഗ വികസനത്തിനായുള്ള ഗവേഷണത്തിനും സി-ക്യാമ്പിലുള്ള ഇലക്ട്രോ മൈക്രോസ്‌കോപ്പി പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായം ലഭിക്കും.

ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ബയോടെക്നോളജി വകുപ്പിന്റെ സെക്രട്ടറിയും ബയോടെക്നോളജി റിസേർച്ച് അസിസ്റ്റൻസ് കൗൺസിൽ ചെയർപേഴ്സണുമായ ഡോ. രേണു സ്വരൂപ്, സി-ക്യാമ്പ് സിഇഒ യും ഡയറക്ടറുമായ ഡോ. തസ്ലീമാരിഫ് സെയ്ദ്, ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജി.എസ്.കെ. വേലു, ന്യൂബെർഗ് ഡയഗ്‌നോസ്റ്റിക്സ് മെഡിക്കൽ ഡയറക്ടറായ ഡോ. സുജയ് രാമപ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പു വെച്ചത്.