251 ബാറുകൾ നാളെ പൂട്ടും

Posted on: October 30, 2014

BAR-medium

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ടൂ സ്റ്റാർ-ത്രീ സ്റ്റാർ കാറ്റഗറിയിലുള്ള 251 ബാറുകൾ നാളെ പൂട്ടും. ഇതു സംബന്ധിച്ച നടപടി സ്വീകരിക്കാൻ എക്‌സൈസ് വകുപ്പിന് നിർദ്ദേശം ലഭിച്ചു. ബാറുകൾ പൂട്ടാൻ രണ്ടാഴ്ച്ചത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകൾ സമർപ്പിച്ച അടിയന്തര ഹർജി സിംഗിൾ ബഞ്ച് ഇന്ന് തള്ളിയിരുന്നു.