കടവൂർ ശിവദാസൻ അന്തരിച്ചു

Posted on: May 17, 2019

തിരുവനന്തപുരം : മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കടവൂർ ശിവദാസൻ (87) അന്തരിച്ചു. ഇന്നു പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്ു വൈകുന്നേരം നാലിന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ വിജയമ്മ. മക്കൾ : മിനി എസ്, ഷാജി ശിവദാസൻ.

ആർ എസ് പിയിലൂടെ രാഷ്ട്രീയത്തിൽ എത്തിയ കടവൂർ ശിവദാസൻ പിന്നീട് കോൺഗ്രസിൽ ചേർന്നു. കൊല്ലം, കുണ്ടറ മണ്ഡലങ്ങളിൽ നിന്നും അഞ്ച് തവണ നിയമസഭാംഗമായ അദേഹം നാല് തവണ മന്ത്രിയായി. കരുണാകരൻ, ആന്റണി മന്ത്രിസഭകളിൽ വൈദ്യുതി, തൊഴിൽ, വനം, എക്‌സൈസ്, ആരോഗ്യം വകുപ്പുകളുടെ മന്ത്രിയായിരുന്നു.