ജയപ്പൂർ മെട്രോ ഫ്‌ലാഗ് ഓഫ് ചെയ്തു

Posted on: September 18, 2013

JAIPURMETROLaunchജയപ്പൂർ മെട്രോ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. മാനസരോവർ മുതൽ ശ്യാം നഗർ വരെയുള്ള 2.4 കിലോമീറ്റർ ട്രാക്ക് ആണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. ന്യു അതീഷ് മാർക്കറ്റും വിവേക് വിഹാറും ഉൾപ്പടെ നാലു സ്റ്റേഷനുകളാണ് ഇപ്പോഴുള്ളത്.

രണ്ടു മാസത്തെ ട്രയൽ റണ്ണിനു ശേഷം ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ പൂർണതോതിലുള്ള സർവീസ് ആരംഭിക്കും. 40-45 കിലോമീറ്റർ സ്പീഡിലാണ് ട്രയൽറൺ. ജയപ്പൂർ മെട്രോയുടെ ആദ്യഘട്ടത്തിന് 3149 കോടി രൂപയാണ് ചെലവ്. ഇതേവരെ 1500 കോടി ചെലവഴിച്ചു.

TAGS: Jaipur Metro |