കൊറോള വില്പന 40 ദശലക്ഷം പിന്നിട്ടു

Posted on: September 18, 2013

Toyota-Corolla-Altisടൊയോട്ട കൊറോളയുടെ ആഗോള വില്പന 40.01 ദശലക്ഷം കടന്നു. അതായത് നാലു കോടി കാറുകൾ. ലോകത്തിലെ 15 പ്ലാന്റുകളിൽ കൊറോള നിർമ്മിച്ചുവരുന്നതായി ടൊയോട്ട മോട്ടോർ കോർപറേഷൻ അറിയിച്ചു. 1966-ൽ ജപ്പാനിലെ തക്കോവോക്കാ പ്ലാന്റിൽ നിന്നുമാണ് കൊറോളയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. ഇന്ന് 150 ലേറെ രാജ്യങ്ങളിൽ കൊറോള വിൽക്കപ്പെടുന്നു.

TAGS: Toyota Corola |