14
Tuesday
May 2024
May 2024
ഹിന്ദുസ്ഥാൻ ഇൻർനാഷണൽ ഫർണിച്ചർ ഫെയർ അങ്കമാലിയിൽ
Posted on: December 7, 2018
കൊച്ചി : ഹിന്ദുസ്ഥാൻ ഇൻർനാഷണൽ ഫർണിച്ചർ ഫെയർ ഡിസംബർ 8,9, 10 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. പതിനയ്യായിരം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അഞ്ഞൂറോളം സ്റ്റാളുകളിലായി രാജ്യത്തും വിദേശത്തുമുള്ള ഫർണിച്ചർ ബ്രാൻഡുകൾ ഒരുക്കിയിട്ടുണ്ട്. ഫർണിച്ചർ ഫെയർ എട്ടിന് രാവിലെ 10 ന് അങ്കമാലി എം എൽ എ റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽ കുമാർ, ടൂറിസം മന്ത്രി എ സി മൊയ്തീൻ, പി സി ജോർജ് എം എൽ എ തുടങ്ങിയവർ പിന്നീടുള്ള ദിവസങ്ങളിൽ പങ്കെടുക്കും.
ഫെയറിനോടനുബന്ധിച്ച് പുതിയ ഉത്പന്നങ്ങളെ പരിചയപ്പെടുത്തലും വിദഗ്ധർ നയിക്കുന്ന ചർച്ചകളും സെമിനാറുകളും മോട്ടിവേഷണൽ ക്ലാസുകളും സംഗീത പരിപാടിയും ഉണ്ടാകും. രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന ഫെയറിലേക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
News in this Section
Related News