രവിപിള്ള ഹോട്ടലുകളുടെ നിയന്ത്രണം ഐടിസിക്ക്

Posted on: September 16, 2013

The-Ravizകേരളത്തിലെ രവിപിള്ള ഗ്രൂപ്പ് ഹോട്ടലുകളുടെ മാനേജ്‌മെന്റ് നിയന്ത്രണം ഐടിസി ഗ്രൂപ്പിന്. ഇതു സംബന്ധിച്ച് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ കരാറിൽ ഒപ്പുവച്ചു.

കൊല്ലത്തെ ഹോട്ടൽ റാവിസ്, കോവളത്തെ ഹോട്ടൽ ലീല, കോഴിക്കോട്ടെ കടവ്, റാവിസ് എന്നീ നാലു ഹോട്ടലുകളും ദുബായിലെ ദ റാവിസിന്റെയും നിയന്ത്രണമാണ് ഐടിസി ഏറ്റെടുക്കുന്നത്.