ഡെൽ സ്‌റ്റോം നൂറിലേറെ നഗരങ്ങളിൽ

Posted on: October 7, 2014

Anil-Sethi-Dell-big

ഇന്ത്യയിലെ 117 ചെറുകിട – ഇടത്തരം പട്ടണങ്ങളിൽ ഡെൽ സാന്നിധ്യം ശക്തമാക്കും. ഡെൽ സ്റ്റോം എന്ന പുതിയ പദ്ധതി പ്രകാരം ഇൻഗ്രാം മൈക്രോയുമായി വിതരണ പങ്കാളിത്ത കരാർ ഒപ്പിട്ടിട്ടുണ്ട്.

ഡെല്ലിന് നിലവിൽ 2000-ത്തിലേറെ വിതരണ പങ്കാളികൾ ഉണ്ട്. ഡെൽ സ്റ്റോം വഴി കൂടുതലായി 300 വിതരണ-വിപണന യൂണിറ്റുകൾ കൂടി ഉണ്ടാകും. ദക്ഷിണേന്ത്യയിൽ മാത്രം 36 സ്റ്റോറുകൾ തുറക്കും.

ഇൻഗ്രാം മൈക്രോയുടെ 31 ശാഖകളിൽ ഡെൽ പങ്കാളികളാണ്. ബിസിനസ് ക്ലാസ് ഡെസ്‌ക്‌ടോപ്പുകൾ, നോട്ട്ബുക്ക്, ഇന്റൽ ഡ്യുവൽ കോർ ഡെൽ ഓപ്റ്റിപ്ലക്‌സ് മൈക്രോ, ഓപ്റ്റി പ്ലക്‌സ് ഡ്യുവൽ കോർ എസ്എഫ്എഫ്, ലാറ്റിട്യൂഡ് 13 എന്നിവ വൻ ഇളവുകളോടെ ഉപഭോക്താവിന് ഡെൽസ്റ്റോറിലൂടെ ലഭ്യമാക്കുമെന്ന് ഡെൽ ഇന്ത്യ ഡയറക്ടർ അനിൽ സേഥി പറഞ്ഞു.