സെസ സ്റ്റെർലൈറ്റിന് ഏഷ്യൻ സി.എസ്.ആർ. ലീഡർഷിപ്പ് പുരസ്‌കാരം

Posted on: October 7, 2014

Sesa-Sterlite-Logo-smallപ്രകൃതി വിഭവങ്ങളുടെ കാര്യത്തിൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വൈവിദ്ധ്യവൽക്കരണം നടപ്പാക്കിയ കമ്പനികളിലൊന്നായ സെസ സ്റ്റെർലൈറ്റിന് ഏഷ്യൻ സി.എസ്.ആർ. ലീഡർഷിപ്പ് പുരസ്‌ക്കാരം ലഭിച്ചു. കമ്യൂണിറ്റി ഡെവലപ്‌മെന്റ് വിഭാഗത്തിലാണ് സെസ സ്റ്റെർലൈറ്റിനു പുരസ്‌കാരം ലഭിച്ചത്. ദുബായിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.

വേദാന്ത റിസോഴ്‌സസിന്റെ സബ്‌സിഡയറിയാണ് സെസ സ്റ്റെർലൈറ്റ്. കഴിഞ്ഞ വർഷം 41 ലക്ഷം പേർക്കു ഗുണകരമായ വേദാന്ത ഗ്രൂപ്പിന്റെ സാമൂഹ്യ വികസന പരിപാടികൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. കൂടുതൽ പേരുടെ ജീവിതത്തിൽ ക്രിയാത്മക മാറ്റങ്ങൾ ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുരസ്‌ക്കാരവുമായി ബന്ധപ്പെട്ട് വേദാന്താ ഗ്രൂപ്പ് സസ്‌റ്റെയിനബിലിറ്റി ആൻഡ് സി.എസ്.ആർ. വിഭാഗം പ്രസിഡന്റ് റോമ ബൽവാനി പറഞ്ഞു.