ജി എസ് ടി റിട്ടേണ്‍ സമയപരിധി 25 വരെ നീട്ടി

Posted on: October 22, 2018

ന്യൂഡല്‍ഹി : ചരക്ക്, സേവന നികുതിയുടെ (ജി എസ് ടി) സെപ്റ്റംബറിലെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി 25 വരെ നീട്ടി. ശനിയാഴ്ച സമയം അവസാനിച്ചിരിക്കെയാണ് 5 ദിവസം കൂടി അനുവദിക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചത്.

2017 ജൂലൈ മുതല്‍ 2018 മാര്‍ച്ച് വരെയുള്ള ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാനും 25 വരെ സമയം ലഭിക്കും. ഇതു സംബന്ധിച്ച ആശങ്കകള്‍ തുടരുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാസ്‌ക്‌സ് ആന്‍ഡ് കസ്റ്റംസ് ധനമന്ത്രലായത്തെ അറിയിച്ചിരുന്നു.

TAGS: GST Return |