നിസാന്‍ ഉത്സവ കാല ഓഫര്‍ പ്രഖ്യാപിച്ചു

Posted on: October 8, 2018

കൊച്ചി : ഉത്സവ കാലത്തോടനുബന്ധിച്ച് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 4 കോടി രൂപയുടെ ക്യാഷ് ബാക്ക് ഉള്‍പ്പടെ നിസാന്‍ – ഡാറ്റ്സ കാറുകള്‍ക്കായി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു.  ഈ മാസം 9 വരെയാണ് ഓഫറുകള്‍.

നിസാന്‍ മോഡലുകള്‍ക്ക്ക്യാഷ് ബാക്കിന് പുറമെ, എക്സ്ചേഞ്ച് ബോണസ്, ഗോള്‍ഡ് കോയിന്‍ സമ്മാനം, 1 രൂപക്ക് ഇന്‍ഷ്വറന്‍സ് എന്നിവ ലഭിക്കും.  ഡാറ്റ്സ ഗോ, ഗോ പ്ലസ് ,റെഡി ഗോ മോഡലുകള്‍ക്ക് 52,000 രൂപയുടെ ആനുകൂല്യങ്ങള്‍ക്ക് പുറമെ, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന കമ്പനി എന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെ് നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്റ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഹര്‍ദീപ് സിംഗ് ബ്രാര്‍ പറഞ്ഞു.

TAGS: Nissan Datsun |