കാനഡ വിസയ്ക്ക് അടുത്ത കൊല്ലം മുതല്‍ ബയോമെട്രിക് വിവരങ്ങള്‍

Posted on: October 5, 2018

ന്യൂഡല്‍ഹി : കാനഡയിലേയ്ക്കുള്ള വിസയ്ക്ക് അടുത്ത വര്‍ഷം മുതല്‍ വിരലടയാളം, കൃഷ്ണമണി ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമാക്കും. സ്ഥിരതാമസം, സന്ദര്‍ശനം, വിദ്യാഭ്യാസം, ഉദ്യോഗം തുടങ്ങിയവയ്‌ക്കെല്ലാം ബാധകമാണ്.

അമേരിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇക്കൊല്ലം ഡിസംബര്‍ 31 മുതലാണു ബാധകമാകുന്നത്. യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലെ അപേക്ഷകരില്‍ നിന്നു ജൂലൈ 31 മുതല്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

TAGS: Canada Visa |