ഫോർഡ് ഫ്രീസ്റ്റൈൽ വില വർധിപ്പിച്ചു

Posted on: September 27, 2018

ചെന്നൈ : ഫോർഡ് ഫ്രീസ്റ്റൈലിന്റെ വില വർധിപ്പിച്ചു. വേരിയന്റ അനുസരിച്ച് 9000 രൂപ മുതൽ 19,000 രൂപ വരെയാണ് വർധന. ഫ്രീസ്റ്റൈൽ (ഡീസൽ) ട്രെൻഡ്, ടൈറ്റാനിയം + എന്നീ വേരിയന്റുകളുടെ വിലയിൽ മാറ്റമില്ല. ഈ വർഷം ഏപ്രിലിലാണ് ഫോർഡ് ഫ്രീസ്റ്റൈൽ വിപണിയിൽ അവതരിപ്പിച്ചത്.

പുതുക്കിയ വിലകൾ : ഫ്രീസ്റ്റൈൽ (പെട്രോൾ) ആംബിയന്റിന്റെ വില 5.23 ലക്ഷം, ട്രെൻഡ് 6.09 ലക്ഷം, ടൈറ്റാനിയം 6.58 ലക്ഷം, ടൈറ്റാനിയം + 7.03 ലക്ഷം.

ഫ്രീസ്റ്റൈൽ (ഡീസൽ) ആംബിയന്റ് 6.18 ലക്ഷം, ട്രെൻഡ് 6.99 ലക്ഷം, ടൈറ്റാനിയം 7.48 ലക്ഷം, ടൈറ്റാനിയം + 7.89 ലക്ഷം.

TAGS: Ford Freestyle |