ഡോ. എം. ബീന കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർപേഴ്‌സൺ

Posted on: September 25, 2018

കൊച്ചി : കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർപേഴ്‌സണായി ഡോ. എം. ബീന ഐഎഎസിനെ കേന്ദ്ര ഗവൺമെന്റ് നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. നിലവിൽ കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറാണ്.

കഴിഞ്ഞ രണ്ട് വർഷമായി കൊച്ചിൻ പോർട്ട്ട്രസ്റ്റ് ചെയർമാൻ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.