പാലം തകർന്നു ; നെല്ലിയാമ്പതി ഒറ്റപ്പെട്ടു

Posted on: August 18, 2018

പാലക്കാട് : കുണ്ടറംചോല പാലം ഉരുൾപോട്ടലിൽ പൂർണമായും ഒലിച്ചുപോയതിനെ തുടർന്ന് നെല്ലിയാമ്പതി ഒറ്റപ്പെട്ടു. പോത്തുണ്ടി മുതൽ നെല്ലിയാമ്പതി വരെ 80 തോളം സ്ഥലങ്ങളിൽ ഉരുൾപൊട്ടി. അഞ്ഞൂറോളം മരങ്ങൾ കടപുഴകി. മഴ തുടരുന്നുണ്ട്.

പുതിയ പാലം നിർമ്മിക്കാൻ ആറുമാസമെങ്കിലും വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. തദേശവാസികളും സഞ്ചാരികളുമായി ഏകദേശം 3000 പേർ നെല്ലിയാമ്പതിയിലുണ്ട്.

TAGS: Nelliyampathy |