എച്ച്‌സിഎൽ ജർമ്മൻ ഐടി കമ്പനിയെ ഏറ്റെടുത്തു

Posted on: June 29, 2018

ബംഗലുരു : എച്ച്‌സിഎൽ ജർമ്മൻ ഐടി കമ്പനിയായ എച്ച് & ഡി ഇന്റർനാഷണൽ ഗ്രൂപ്പിനെ ഏറ്റെടുത്തു. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ജർമ്മനി, യുഎസ്എ,ചെക്ക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ 20 കേന്ദ്രങ്ങളിൽ എച്ച് & ഡി ക്ക് സാന്നിധ്യമുണ്ട്.

എച്ച്‌സിഎൽ യൂറോപ്പിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ലയനം പൂർത്തിയാകുന്നതോടെ എച്ച് & ഡി ജർമ്മനിയിലെ എച്ച്‌സിഎല്ലിന്റെ ഡെലിവറി സെന്ററായി മാറും.