ക്രെഡ് റൈറ്റിൽ ഒൻപതു കോടിയുടെ നിക്ഷേപം

Posted on: June 1, 2018

കൊച്ചി : ഹൈദരാബാദ് സ്റ്റാർട്ടപ്പായ ക്രെഡ് റൈറ്റിൽ ഒൻപതു കോടി രൂപയുടെ ഫണ്ട് ലഭിച്ചു. മുൻനിര സീഡ് ഫണ്ടിംഗ് സ്ഥാപനമായ ആക്‌സിയോൺ, ഏർലി സ്‌റ്റേജ് വെഞ്ചർ കാപിറ്റൽ ഫണ്ടായ യുവർ നെസ്റ്റ് എന്നിവയാണ് നിക്ഷേപം നടത്തിയത്.

ഔപചാരിക വായ്പകൾ ലഭ്യമല്ലാത്തതും വളരെ കുറഞ്ഞ തോതിൽ മാത്രം ലഭിക്കുന്നതുമായ ചെറിയ സ്ഥാപനങ്ങൾക്ക് വായ്പകൾ നൽകുന്ന മേഖലയിലാണ് ക്രെഡ് റൈറ്റ് പ്രവർത്തിക്കുന്നത്. സ്ഥിതി വിവരക്കണക്കുകൾ ഉപയോഗിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കാണ് വായ്പകൾ നൽകുന്നത്.

വരുന്ന 12-15 മാസങ്ങൾക്കുള്ളിൽ നൂറു കോടി രൂപ വിതരണം ചെയ്യാനാണ് ക്രെഡ് റൈറ്റ് ലക്ഷ്യമിടുന്നതെന്ന് ക്രെഡ് റൈറ്റ് സഹ സ്ഥാപകനും സിഇഒയുമായ നീരജ് ബൻസാൽ പറഞ്ഞു. പുതിയ മൂലധനം ലഭിച്ചതോടെ സാങ്കേതികവിദ്യാ രംഗത്തു കൂടുതൽ നിക്ഷേപിക്കാൻ തങ്ങൾക്കാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യ വ്യാപകമായുള്ള ചിട്ടി ഫണ്ടുകളുമായി സഹകരിക്കാനും ക്രെഡ് റൈറ്റ് ലക്ഷ്യമിടുന്നുണ്ട്. ചിട്ടി ഫണ്ടുകളിൽ നിന്നുള്ള സ്ഥിതി വിവരക്കണക്കുകൾ വഴി ഉപഭോക്താക്കളെ ലഭിക്കുന്നതിനും അവർക്കു വായ്പ നൽകുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.

TAGS: CredRight |