മാന്നാറിൽ യുഡിഎഫിന് തിരിച്ചടി

Posted on: May 31, 2018

ചെങ്ങന്നൂർ : യുഡിഎഫ് ശക്തികേന്ദ്രമായ മാന്നാർ പഞ്ചായത്തിൽ യുഡിഎഫിന് തിരിച്ചടി. മാന്നാർ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 1,595 വോട്ട് ലീഡ് നേടി.

സജി ചെറിയാന് 5022 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് 3643 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു.