സജി ചെറിയാന് 1379 വോട്ടിന്റെ ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 1379 വോട്ടിന്റെ ലീഡ്. സജി ചെറിയാന് 5022 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് 3643 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു.