ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ തുടങ്ങി

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. 8.10 ടെ ആദ്യഫല സൂചനകൾ ലഭിച്ചുതുടങ്ങും. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ 14 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ.

തപാൽ വോട്ടുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 797 തപാൽ വോട്ടുകളിൽ 12 എണ്ണം മാത്രമാണ് ലഭിച്ചിട്ടുള്ളത്. രാവിലെ 8 മണിക്ക മുമ്പ് ലഭിക്കുന്ന വോട്ടുകൾ മാത്രമെ എണ്ണുകയുള്ളു.