കർണാടകത്തിൽ മൂന്ന് മലയാളികൾക്ക് വിജയം

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് മലയാളികൾക്കും വിജയം. മൂന്നു പേരും സിറ്റിംഗ് എംഎൽഎമാരുമാണ്. മുൻമന്ത്രി കെ. ജെ. ജോർജ്, യു.ടി.ഖാദർ, എൻ. എ. ഹാരിസ് എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പേരും കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കെ. ജെ. ജോർജ് സർവജ്ഞനഗർ മണ്ഡലത്തിൽ നിന്നും 28,814 വോട്ടുകൾക്കാണ് വിജയിച്ചത്.

മുൻമന്ത്രിയായ യു.ടി. ഖാദർ ശക്തമായ ത്രികോണമത്സരത്തെ അതിജീവിച്ചാണ് മംഗലുരു മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നും വിജയിച്ച ഏക കോൺഗ്രസ് എംഎൽഎ ആണ് ഖാദർ.

എൻ. എ. ഹാരിസ് ബംഗലുരുവിലെ ശാന്തിനഗർ മണ്ഡലത്തിൽ നിന്നും 21,530 വോട്ടുകൾക്ക് ബിജെപിയിലെ വാസുദേവ് മൂർത്തിയെ പരാജയപ്പെടുത്തി.