എച്ച്. ഡി. കുമാരസ്വാമി രാമനഗരയിൽ വിജയിച്ചു

Posted on: May 15, 2018

ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ – എസ് നേതാവ് എച്ച്. ഡി. കുമാരസ്വാമി മത്സരിച്ച രാമനഗര മണ്ഡലത്തിൽ വിജയിച്ചു. രാമനഗര, ചെന്നപ്പട്ടണ മണ്ഡലങ്ങളിലാണ് കുമാരസ്വാമി ജനവിധി തേടിയത്. തുടക്കത്തിൽ ഇരു മണ്ഡലങ്ങളിലും അദേഹം പിന്നിലായിരുന്നു.

ഇപ്പോൾ ജനതാദൾ എസ് 40 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. 2013 ൽ 40 സീറ്റുകളിൽ ജനതാദൾ എസ് വിജയിച്ചിരുന്നു.