ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയാകും

Posted on: May 15, 2018

ബംഗലുരു : കർണാടകത്തിലെ ബിജെപി സർക്കാരിന് ബി.എസ്. യെദ്യൂരപ്പ നേതൃത്വം നൽകുമെന്ന് ഉറപ്പായി. ശിക്കാരിപുര മണ്ഡലത്തിൽ നിന്നും 9,753 വോട്ടുകൾക്കാണ് യെദ്യൂരപ്പ വിജയിച്ചത്.

യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന ബിജെപി നേതാവ് സദാനന്ദഗൗഡ പ്രഖ്യാപിച്ചുകഴിഞ്ഞു. 119 മണ്ഡലങ്ങളിൽ ബിജെപി ലീഡ് നിലനിർത്തുന്നുണ്ട്.