പ്രത്യക്ഷ നികുതി വരുമാനത്തിൽ 18.2 ശതമാനം വളർച്ച

Posted on: January 10, 2018

ന്യൂഡൽഹി : നടപ്പ് സാമ്പത്തികവർഷം ഏപ്രിൽ – ഡിസംബർ കാലയളവിൽ പ്രത്യക്ഷ നികുതി വരുമാനത്തിൽ 18.2 ശതമാനം വളർച്ച കൈവരിച്ചു. ആദ്യ ഒൻപത് മാസക്കാലയളവിൽ 6.56 ലക്ഷം കോടി രൂപയാണ്. 2017-18 ൽ 9.8 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് ബജറ്റിൽ കണക്കാക്കിയിരുന്നത്. ബജറ്റ് ലക്ഷ്യത്തിൽ 67 ശതമാനം ഇതിനകം പിരിഞ്ഞുകിട്ടിക്കഴിഞ്ഞു.

റീഫണ്ട് അനുവദിക്കുന്നതിന് മുമ്പുള്ള മൊത്ത പ്രത്യക്ഷ നികുതി വരുമാനം 7.68 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.12 ലക്ഷം കോടി രൂപ ഒൻപത് മാസക്കാലത്ത് റീഫണ്ടായി അനുവദിച്ചു. പ്രത്യക്ഷനികുതിയിൽ ആദായനികുതി, കോർപറേറ്റ് നികുതി, വെൽത്ത് ടാക്‌സ് എന്നിവ ഉൾപ്പെടുന്നു.