കപിൽ മോഹൻ അന്തരിച്ചു

Posted on: January 9, 2018

ന്യൂഡൽഹി : ഓൾഡ് മങ്ക് റമ്മിന്റെ നിർമ്മാതാവ് കപിൽ മോഹൻ (88) അന്തരിച്ചു. പ്രമുഖ ഡിസ്റ്റലറിയായ മോഹൻ മീക്കിൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു. കരസേനയിൽ ബ്രിഗേഡിയറായിരുന്ന കപിൽ മോഹൻ 1954 ഡിസംബർ 19 ന് ആണ് ഓൾഡ് മങ്ക് റം വിപണിയിൽ അവതരിപ്പിച്ചത്.

ചുരുങ്ങിയ കാലത്തിനുള്ളിൽ ഓൾഡ് മങ്ക് റം വിപണിയിൽ സ്വീകാര്യത നേടി. 2005 വരെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മദ്യ ബ്രാൻഡുകളിലൊന്നായിരുന്നു. മിലിട്ടറി കാന്റീനുകളുടെ നിർലോഭമായ പിന്തുണ ഓൾഡ് മങ്കിന് ലഭിച്ചു. രസകരമായ വസ്തുത നാല് ദശാബ്ദക്കാലം മോഹൻ മീക്കിൻസിനെ നയിച്ച കപിൽ മോഹൻ മദ്യം ഉപയോഗിക്കാത്ത വ്യക്തിയായിരുന്നു.