കൽക്കരി പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് സിബിഐ

Posted on: September 4, 2013

manmohansingh-aകൽക്കരി കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മൻമോഹൻസിംഗിനെ ചോദ്യം ചെയ്യണമെന്ന് സിബിഐ എസ്.പി കെ.ആർ. ചൗരസ്യ. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. 2006-09 കാലഘട്ടത്തിൽ കൽക്കരി മന്ത്രാലയത്തിന്റെ ചുമതല മൻമോഹൻ സിംഗിനായിരുന്നു.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് സിബിഐ അന്വേഷണം. പാർലമെന്റിൽ പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിൽ ചോദ്യംചെയ്യൽ ഉടൻ വേണ്ടെന്ന നിലപാടിലാണ് സിബിഐ ഡയറക്ടർ രഞ്ജിത്ത് സിൻഹ.