ഓപ്പിൾ ലൈറ്റിംഗിന് 200 ശതമാനത്തിലേറെ വളർച്ച

Posted on: January 8, 2018

കൊച്ചി : അന്താരാഷ്ട എൽഇഡി ലൈറ്റിംഗ് രംഗത്തെ മുൻനിര ബ്രാൻഡായ ഓപ്പിൾ ലൈറ്റിംഗ് കഴിഞ്ഞ വർഷം 200 ശതമാനത്തിലേറെ വളർച്ച കൈവരിച്ചു. 2017 ലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായ വിപണന പദ്ധതിയാണ് നടപ്പ് വർഷത്തേക്ക് തയാറാക്കിയിരിക്കുന്നതെന്ന് ഇന്ത്യയിലെ ഓപ്പിൾ ലൈറ്റിംഗ് വിപണന വിഭാഗം മേധാവി ആനന്ദ ചാറ്റർജി ഓപ്പിൾ ചാനൽ പാർട്ട്ണർമാരുടെ സമ്മേളനത്തിൽ പറഞ്ഞു.

കൺസ്യൂമർ, വ്യവസായ വിഭാഗങ്ങളിലായി അവതരിപ്പിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് ഓപ്പിൾ ലൈറ്റിംഗ് ഇന്ത്യാ മേധാവി റാംബോ ഝാങ് സമ്മേളനത്തിൽ വിശദീകരിച്ചു. ദേശീയ തലത്തിലെ ഏറ്റവും മികച്ച വിതരണക്കാർ അടക്കം 14 വിഭാഗങ്ങളിലുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്തു.

TAGS: Opple Lighting |