തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ അനിവാര്യം : മുരളി തുമ്മാരുകുടി

Posted on: January 8, 2018

കൊച്ചി : തൊഴിൽ മേഖലയിൽ ടെക്‌നോളജി മനുഷ്യനെ റീപ്ലേസ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ തൊഴിലിനെപ്പറ്റിയുള്ള പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് തന്നെ പ്രസക്തി ഇല്ലാതാവുകയാണെന്ന് യുഎൻ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസ് കൊച്ചി ചാപ്റ്റർ സംഘടിപ്പിച്ച മുഖാമുഖം സംവാദനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദേഹം.

വികസിത രാജ്യങ്ങളിൽ കുടുംബ ബന്ധങ്ങളും സുഹൃദ് ബന്ധങ്ങളും മൊക്ക പുനർവിചിന്തനം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ വർക്ക് – ലൈഫ് ബാലൻസ് എന്നത് ഒരു മിഥ്യയാവുകയാണെന്നും അദേഹം പറഞ്ഞു.

അടിയന്തര ചികിത്സ ലഭ്യമാക്കാനായി 2 മാസം പ്രായമായ കുഞ്ഞിനെ 24 മിനിട്ട് കൊണ്ട് തൊടുപുഴയിൽ നിന്നും കോലഞ്ചേരിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ സ്‌നേഹലാലിനെയും ആംബുലൻസ് ഉടമ പി.കെ. അനീഷിനെയും ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ, സുധീർ മോഹൻ, ഹെന്ററി ഓസ്റ്റിൻ, എൽദോ ചിറക്കച്ചാലിൽ, എം. പി. ജോസഫ്, ലളിത മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.