കേരള ബജറ്റ് ഫെബ്രുവരി രണ്ടിന്

Posted on: January 1, 2018

തിരുവനന്തപുരം : കേരള ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും. ജനുവരി 22 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ ഗവർണറോട് ശിപാർശ ചെയ്യാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സമ്പൂർണ ബജറ്റ് സമ്മേളനം നടത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ബജറ്റ് അവതരണവും വോട്ട്ഓൺ അക്കൗണ്ട് പാസക്കലിനും പുറമെ ബജറ്റ് ചർച്ചയും ഇക്കുറിയുണ്ടാകും.