ഏഷ്യൻ ബാങ്കേഴ്‌സ് അസോസിയേഷൻ ഉച്ചകോടി 16 മുതൽ

Posted on: November 12, 2017

മുംബൈ : ഏഷ്യൻ ബാങ്കേഴ്‌സ് അസോസിയേഷൻ ദ്വിദിന ഉച്ചകോടി 16 മുതൽ മുംബൈയിൽ നടക്കും. 25 ഏഷ്യൻ രാജ്യങ്ങളിലെ 80 ബാങ്കർമാരാണ് അസോസിയേഷനിലെ അംഗങ്ങൾ. ഇന്ത്യയിൽ നിന്നുള്ള 160 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

നൊരിതാക അകമറ്റ്‌സു (എഡിബി), ചികഹിസ സുമി (ഐഎംഎഫ്), എസ് ബി ഐ ചെയർമാൻ രജനീഷ് കുമാർ, ഉദയ് കൊട്ടക് (കൊട്ടക് ബാങ്ക്), വിരാൽ വി ആചാര്യ (ആർബിഐ ഡെപ്യൂട്ടി ഗവർണർ) തുടങ്ങിയവർ ഉച്ചകോടിയെ അഭിസംബോധനചെയ്യും.