കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 9, 2017

കൊച്ചി : വിഗാർഡ് ഇൻഡസ്ട്രീസും മുത്തൂറ്റ് ഫിനാൻസുമാണ് ഇന്ന് തിളങ്ങിയ കേരള ഓഹരികൾ. വി ഗാർഡ് ബിഎസ്ഇയിൽ 5.81 ശതമാനവും (232.10 രൂപ) എൻഎസ്ഇയിൽ 6.33 ശതമാനവും (232.50 രൂപ) നേട്ടമുണ്ടാക്കി.

മുത്തൂറ്റ് ഫിനാൻസ് ബിഎസ്ഇയിൽ 3.64 ശതമാനവും (490.30) എൻഎസ്ഇയിൽ 3.32 ശതമാനവും (490.35) നേട്ടമുണ്ടാക്കി.

അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, മണപ്പുറം, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, മുത്തൂറ്റ് കാപ്പിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

എംആർഎഫ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജിയോജിത്ത്, കിറ്റെക്‌സ്, കെഎസ്ഇ, എവിടി നാച്വറൽ, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ്എസിടി, വണ്ടർല തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.