ഓർഗാനിക്‌സ് & മില്ലറ്റ്‌സ് 2018 : രാജ്യാന്തര വാണിജ്യ വിപണനമേള ബംഗലുരുവിൽ

Posted on: October 27, 2017

ബംഗലുരുവിൽ സംഘടിപ്പിക്കുന്ന ഓർഗാനിക്‌സ് & മില്ലറ്റ്‌സ് 2018 രാജ്യാന്തര വാണിജ്യ വിപണനമേള മേളയ്ക്ക് മുന്നോടിയായി കൊച്ചിയിൽ നടത്തിയ റോഡ് ഷോ കർണാടക കാർഷിക മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി : ഓർഗാനിക്‌സ് & മില്ലറ്റ്‌സ് 2018 രാജ്യാന്തര വാണിജ്യ വിപണനമേള ജനുവരി 19 മുതൽ 21 വരെ ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കും. കർണാടക കൃഷി വകുപ്പ്, കർണാടക സ്റ്റേറ്റ് അഗ്രികൾച്ചർ പ്രൊഡ്യൂസ് പ്രോസസിംഗ് ആൻഡ് എക്‌സ്‌പോർട്ട് കോർപറേഷൻ (കാപ്പെക്), ഇന്റർനാഷനൽ കോംപീറ്റൻസ് സെൻറർ ഫോർ ഓർഗാനിക് അഗ്രിക്കൾച്ചർ (ഇക്കോവ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

മേളയുടെ ഭാഗമായി കൊച്ചിയിൽ നടന്ന റോഡ് ഷോ കർണാടക കൃഷി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉദ്ഘാടനം ചെയ്തു. ഐ സി സി ഒ എക്‌സിക്യുട്ടീവ് ഡയറക്ടർ മനോജ് മേനോൻ, കർണാടക കൃഷി വകുപ്പ് കമ്മീഷണർ ജി സതീഷ്, സെക്രട്ടറി എം മഹേശ്വര റാവു, സി ഐ എസ് എസ് എ തിരുവനന്തപുരം പ്രസിഡണ്ട് ഡോ. ജി ജി ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.

ജൈവ കാർഷിക വ്യവസായ മേഖലയിലെ പ്രമുഖരും വിവിധ സംസ്ഥാന സർക്കാരുകളും മേളയുടെ ഭാഗമാകും. ബിസിനസ് കൂടിക്കാഴ്ചകൾ, വ്യവസായ ഉപഭോക്തൃ കൂടിക്കാഴ്ചകൾ, രാജ്യാന്തര, ദേശീയ പ്രതിനിധിസംഘങ്ങളുടെ കൂടിക്കാഴ്ചകൾ, രാജ്യാന്തര സമ്മേളനം, കർഷക ശിൽപ്പശാലകൾ, ജൈവ ഭക്ഷണ ശാലകൾ എന്നിവയും വിപണനമേളയുടെ ഭാഗമായി നടക്കും.