കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 25, 2017

കൊച്ചി : ഇന്ന് രണ്ടാം ക്വാർട്ടർ ഫലങ്ങൾ പുറത്തുവിട്ട വി -ഗാർഡ് ഇൻഡസ്ട്രീസിന്റെ വിലയിൽ 6.27 ശതമാനം നേട്ടമുണ്ടായി. 210.10 രൂപയിലാണ് ക്ലോസ് ചെയ്തത്. അതേസമയം ജിയോജിത്തിന്റെ ഓഹരിവില 5.91 ശതമാനം കുറഞ്ഞ് 128.15 രൂപയിലാണ് വ്യാപാരമവസാനിപ്പിച്ചത്.

അപ്പോളോ ടയേഴ്‌സ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ്, എംആർഎഫ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡ്, ഈസ്റ്റേൺ ട്രെഡ്‌സ്, ഫാക്ട്, ഫെഡറൽ ബാങ്ക്, കെഎസ്ഇ, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.