ഹാർഡ്‌വേർ മിഷന്റെ നയരേഖ സർക്കാരിനു സമർപ്പിച്ചു

Posted on: October 24, 2017

തിരുവനന്തപുരം : സോഫ്റ്റ്‌വേർ – സ്റ്റാർട്ടപ്പ് മേഖലകളിൽ കൈവരിച്ച മുന്നേറ്റത്തിനു സമാനമായി ഇലക്‌ട്രോണിക് ഹാർഡ്‌വേർ രംഗത്ത് മുന്നേറാൻ കേരളം ഒരുങ്ങുന്നു. ഹാർഡ്‌വെയർ പാർക്കുകൾ സ്ഥാപിക്കുന്നതും ഇലക്‌ട്രോണിക് ഉത്പാദന ക്ലസ്റ്ററുൾക്ക് സാമ്പത്തികസഹായം നൽകുന്നതും ലക്ഷ്യമാക്കി ഇലക്‌ട്രോണിക്‌സ് ആൻഡ് ഹാർഡ്‌വേർ മിഷൻ തയാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിന്റെ തുടർ നടപടികൾ.

കേരളത്തിൽ ഹാർഡ്‌വേർ ഉത്പാദനത്തിനുള്ള മാർഗരേഖ എന്ന പേരിൽ ഹാർഡ്‌വെയർ മിഷൻ തയാറാക്കിയ നയരേഖ മിഷൻ ഡയറക്ടർ ഡോ.സി.ജയശങ്കർ പ്രസാദ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ഐടി സെക്രട്ടറി എം.ശിവശങ്കർ തദവസരത്തിൽ സന്നിഹിതനായിരുന്നു.