പിസി ജ്വല്ലർ 20 ഔട്ട്‌ലെറ്റുകൾ കൂടി തുറക്കുന്നു

Posted on: October 15, 2017

ന്യൂഡൽഹി : ജുവല്ലറി റീട്ടെയ്ൽ ശൃംഖലയായ പിസി ജ്വല്ലർ നടപ്പ് വർഷം 20 ഔട്ട്‌ലെറ്റുകൾ കൂടി തുറക്കും. ഈ വർഷം 10 ജുവല്ലറി ഷോറൂമുകൾ തുറന്നുകഴിഞ്ഞു. ഇതോടൊ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുട എണ്ണം 85 ആയി. ബോളിവുഡ് താരം അക്ഷയ് കുമാറിനെയും ഭാര്യ ട്വിങ്കിൾ ഖന്നയെയും അടുത്തയിടെ ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു.

സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങളുടെ നിർമാണം, വില്പന, വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പിസി ജ്വല്ലർ നടപ്പ് വർഷം 10,000 കോടി രൂപ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 8,577 കോടി രൂപയായിരുന്നു പിസി ജ്വല്ലറിന്റെ സംയോജിത വിറ്റുവരവ്.

TAGS: PC Jeweller |