ക്വിക്കറിൽ 60 മില്യൺ ഡോളർ നിക്ഷേപം

Posted on: September 18, 2014

Quikr-Logo-bigഓൺലൈൻ ക്ലാസിഫൈഡ് പരസ്യകമ്പനിയായ ക്വിക്കർ വികസനത്തിന്റെ ഭാഗമായി 60 മില്യൺ ഡോളർ (366 കോടി രൂപ) നിക്ഷേപം സമാഹരിച്ചു. വെഞ്ചർ കാപ്പിൽ ഫണ്ടായ ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ്, നിലവിലുള്ള നിക്ഷേപകരായ കിന്നെവിക്, മാട്രിക്‌സ് പാർട്‌ണേഴ്‌സ്, നോകിയ ഗ്രോത്ത് പാർട്‌ണേഴ്‌സ്, നോർവെസ്റ്റ് വെഞ്ചർ പാർട്‌ണേഴ്‌സ്, വാർബർഗ് പിങ്കസ്, ഇബേ എന്നിവരാണ് നിക്ഷേപം നടത്തിയിട്ടുള്ളത്. മൊബൈൽ വഴിയുള്ള ക്ലാസിഫൈഡ് ബിസിനസ് വികസിപ്പിക്കാനാണ് ക്വിക്കർ ഊന്നൽ നൽകുന്നത്.