ഇന്ധനവിലക്കയറ്റം : പെട്രോൾ പമ്പുകൾ 13 ന് അടച്ചിടും

Posted on: October 7, 2017

കൊച്ചി : ദിനംപ്രതിയുള്ള ഇന്ധനവിലമാറ്റത്തിന്റെ മറവിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അന്യായമായി വർധിപ്പിക്കുന്നതിന് എതിരെ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ 13 ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ആർ. ശബരീനാഥും എം. എം. ബഷീറും അറിയിച്ചു.

പെട്രോളിയം ഡീലർമാരുടെ മാർക്കറ്റിംഗ് ഗൈഡ്‌ലൈൻസിൽ പുതുതായി ചേർത്ത കരിനിയമങ്ങൾ പിൻവലിക്കണമെന്നും സ്വകാര്യ എണ്ണക്കമ്പനികളെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നും മുംബൈയിൽ ചേർന്ന യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല സമരം തുടങ്ങാനും തീരുമാനിച്ചതായി ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ദേശീയ പ്രസിഡന്റ് അശോക് ബദ്വാർ പറഞ്ഞു.