കജാരിയ സെറാമിക്‌സ് തിരുപ്പതിയിൽ പ്ലാന്റ് സ്ഥാപിക്കുന്നു

Posted on: October 5, 2017

കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സെറാമിക് – വിട്രിവൈഡ് ടൈൽ ഉത്പാദകരായ കജാരിയ സെറാമിക്‌സ് തിരുപ്പതിയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നു. ദക്ഷിണേന്ത്യൻ വിപണിയെ ലക്ഷ്യമിട്ടാണ് 125 കോടി രൂപ മുതൽമുടക്കിൽ പ്ലാൻ സ്ഥാപിക്കുന്നത്.

പ്രതിവർഷം നാല് ദശലക്ഷം ചതുരശ്രമീറ്റർ ഗ്ലേസ്ഡ് വിട്രിവൈഡ് ടൈൽസ് ആണ് ഉത്പാദനശേഷി. നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ തിരുപ്പതി പ്ലാന്റിൽ ഉത്പാദനം ആരംഭിക്കും. എട്ട് പ്ലാന്റുകളിലായി 64 ദശലക്ഷം ചതുരശ്ര മീറ്ററാണ് കജാരിയയുടെ ഉത്പാദനശേഷി.