കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 5, 2017

കൊച്ചി : ഈസ്‌റ്റേൺ ട്രെഡ്‌സ് ആറര ശതമാനവും കെഎസ്ഇ അഞ്ച് ശതമാനവും ജിയോജിത്ത് നാലര ശതമാനവും നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡ്, വി-ഗാർഡ് ഇൻഡസ്ട്രീസ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.