കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 4, 2017

കൊച്ചി : ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഓഹരികൾ ഇന്ന് 7 ശതമാനം നേട്ടം കൈവരിച്ചു. ഓഹരിവില ഒരു വേള 134.50 രൂപ വരെ ഉയർന്നു. കെഎസ്ഇ ലിമിറ്റഡിന്റെ ഓഹരിവിലയിൽ 5 ശതമാനം വർധനവുണ്ടായി.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, കിറ്റെക്‌സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, മുത്തൂറ്റ് കാപ്പിറ്റൽ, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, ഈസ്റ്റേൺ ട്രെഡ്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.