മുത്തൂറ്റ് ഹെൽത്ത്‌കെയർ അടുത്തവർഷം കോട്ടയത്ത് ആശുപത്രി തുടങ്ങും

Posted on: October 1, 2017

പത്തനംതിട്ട : മുത്തൂറ്റ് ഹെൽത്ത്‌കെയർ അടുത്തവർഷം കോട്ടയത്ത് ആശുപത്രി ആരംഭിക്കും. മുത്തൂറ്റ് ഹെൽത്ത് പ്ലസ് എന്ന പുതിയ ആശുപത്രിയിൽ രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങൾ ഒരുക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ജോർജി കുര്യൻ മുത്തൂറ്റ് പറഞ്ഞു.

ഇപ്പോൾ മുത്തൂറ്റ് ഹെൽത്ത്‌കെയറിന് രണ്ട് മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും കാൻസർ സെന്ററും 20 ഡയഗ്‌നോസ്റ്റിക് സെന്ററുകളുമുണ്ട്.