കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 20, 2017

കൊച്ചി : കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽസ് ഇന്ന് 8.54 ശതമാനം നേട്ടം കൈവരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് 8.42 ശതമാനവും ജിയോജിത്ത് 3 ശതമാനത്തോളവും നേട്ടമുണ്ടാക്കി.

മുത്തൂറ്റ് കാപ്പിറ്റൽ, അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ് യാർഡ്, ധനലക്ഷ്മി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വി-ഗാർഡ് ഇൻഡസ്ട്രീസ്, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ് എ സി ടി, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. കെ എസ് ഇ ഓഹരികളിൽ വ്യാപാരം നടന്നില്ല.