കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 19, 2017

കൊച്ചി : ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസാണ് ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയ കേരള ഓഹരി. ഇന്നലെ 116.50 രൂപയിൽ ക്ലോസ് ചെയ്ത ജിയോജിത്ത് ഇന്ന് 126.20 രൂപ വരെ ഉയർന്നു. ക്ലോസിംഗ് വില 124.30 രൂപ.

ഫെഡറൽ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

അപ്പോളോ ടയേഴ്‌സ്, എവിടി നാച്വറൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, എഫ്എസിടി, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.